Saturday, July 30, 2016

തിരുവത്താഴം Holy communion

തിരുവത്താഴം  Holy communion 

അവൻ്റെ(പത്രോസിൻ്റെ) വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്‌തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിൻ്റെയും കൃപ അനുഭവിക്കയും ചെയ്തു.
അപ്പൊ. പ്ര 2 :41 -42,46 -47

Then they that gladly received his word were baptized: and the same day there were added unto them about three thousand souls. And they continued steadfastly in the apostles’ doctrine and fellowship, and in breaking of bread, and in prayers.And they, continuing daily with one accord in the temple, and breaking bread from house to house, did eat their meat with gladness and singleness of heart, Praising God, and having favour with all the people.
Acts 2 :41 -42,46 -47

നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്ന് ആകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
1 കൊരി 10 :16 -17

The cup of blessing which we bless, is it not the communion of the blood of Christ? The bread which we break, is it not the communion of the body of Christ? For we being many are one bread, and one body: for we are all partakers of that one bread.
1 Cori 10 :16 -17

കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇത് നിങ്ങൾക്കു വേണ്ടിയുള്ള എൻ്റെ ശരീരം; എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എൻ്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എൻ്റെ ഓർമ്മയ്ക്കായി ചെയ്‍വിൻ എന്ന് പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കത്താവു വരുവോളം അവൻ്റെ മരണത്തെ പ്രസ്താവിക്കുന്നു. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിൻ്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിൻ്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽ നിന്നു കുടിക്കയും ചെയ്‍വാൻ. തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളുമാകുന്നു; അനേകരും നിദ്രകൊള്ളുന്നു. നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല. വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
1 കൊരി 11:23-32

For I have received of the Lord that which also I delivered unto you, That the Lord Jesus the same night in which he was betrayed took bread: And when he had given thanks, he brake it , and said, Take, eat: this is my body, which is broken for you: this do in remembrance of me. After the same manner also he took the cup, when he had supped, saying, This cup is the new testament in my blood: this do ye, as oft as ye drink it , in remembrance of me. For as often as ye eat this bread, and drink this cup, ye do shew the Lord’s death till he come. Wherefore whosoever shall eat this bread, and drink this cup of the Lord, unworthily, shall be guilty of the body and blood of the Lord. But let a man examine himself, and so let him eat of that bread, and drink of that cup. For he that eateth and drinketh unworthily, eateth and drinketh damnation to himself, not discerning the Lord’s body. For this cause many are weak and sickly among you, and many sleep. For if we would judge ourselves, we should not be judged. But when we are judged, we are chastened of the Lord, that we should not be condemned with the world.
 Cori 11:23-32

അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:വാങ്ങുവിൻ; ഇതു എൻ്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു. ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എൻ്റെ രക്തം. 
മർക്കോസ് 14 :22-24

And as they did eat, Jesus took bread, and blessed, and brake it , and gave to them, and said, Take, eat: this is my body. And he took the cup, and when he had given thanks, he gave it to them: and they all drank of it.And he said unto them, This is my blood of the new testament, which is shed for many.
Mark 14 :22-24

പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: "ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കയില്ല" എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:ഇതു നിങ്ങൾക്കു വേണ്ടി നൽകുന്ന എൻ്റെ ശരീരം; എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്‍വിൻ എന്ന് പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു; ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എൻ്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു. 
ലൂക്കോസ് 22 :17-20

And he took the cup, and gave thanks, and said, Take this, and divide it among yourselves: For I say unto you, I will not drink of the fruit of the vine, until the kingdom of God shall come. And he took bread, and gave thanks, and brake it , and gave unto them, saying, This is my body which is given for you: this do in remembrance of me.Likewise also the cup after supper, saying, This cup is the new testament in my blood, which is shed for you
Luke 22 :17-20


Friday, July 22, 2016

കൂട്ടായ്‍മ Fellowship


കൂട്ടായ്‍മ Fellowship

അവൻ്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പോസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്‍മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
അപ്പൊ.പ്ര.2 :42

Then they that gladly received his word were baptized: and the same day there were added unto them about three thousand souls.And they continued stedfastly in the apostles’ doctrine and fellowship, and in breaking of bread, and in prayer.
Acts 2:42

ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്‍മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്‍മയോ പിതാവിനോടും അവൻ്റെ പുത്രനായ ക്രിസ്തുവിനോടും ആകുന്നു.
1 യോഹ 1:3 

That which we have seen and heard declare we unto you, that ye also may have fellowship with us: and truly our fellowship is with the Father, and with his Son Jesus Christ. 
1 John 1:3

അവനോടു കൂട്ടായ്‍മ ഉണ്ടു എന്നു പറയുകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്‍മ ഉണ്ടു. അവൻ്റെ പുത്രനായ യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
 1 യോഹ 1:6 -8

If we say that we have fellowship with him, and walk in darkness, we lie, and do not the truth: But if we walk in the light, as he is in the light, we have fellowship one with another, and the blood of Jesus Christ his Son cleanseth us from all sin.
1 John 1:6-8

ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്‌നേഹത്തിൻ്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിൻ്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്‌നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എൻ്റെ സന്തോഷം പൂർണ്ണമാക്കുവിൻ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവൻ്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു.
 ഫിലിപ്പി 2 :1 - 8

If there is therefore any exhortation in Christ, if any consolation of love, if any fellowship of the Spirit, if any tender mercies and compassion, make full my joy, that ye be of the same mind, having the same love, being of one accord, of one mind; doing nothing through faction or through vainglory, but in lowliness of mind each counting other better than himself; not looking each of you to his own things, but each of you also to the things of others.Have this mind in you, which was also in Christ Jesus: who, existing in the form of God, counted not the being on an equality with God a thing to be grasped, but emptied himself, taking the form of a servant, being made in the likeness of men; and being found in fashion as a man, he humbled himself, becoming obedient even unto death, yea, the death of the cross.
Philip 2 :1-8 

തൻ്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. 
1 കൊരി 1 :9

God is faithful, by whom ye were called unto the fellowship of his Son Jesus Christ our Lord.
1 cori1:9

യേശു- "രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു."
മത്താ 18 :20

Jesus- "For where two or three are gathered together in my name, there am I in the midst of them." Mathew 18:20

ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.
എബ്രായർ 10:24

And let us consider one another to provoke unto love and to good works: Not forsaking the assembling of ourselves together, as the manner of some is ; but exhorting one another : and so much the more, as ye see the day approaching.
Hebrew10:24:25

നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിൻ്റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്ന് ആകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
1 കൊരി 10 :16 -17

The cup of blessing which we bless, is it not the communion of the blood of Christ? The bread which we break, is it not the communion of the body of Christ? For we being many are one bread, and one body: for we are all partakers of that one bread.
1 Corinthians 10:16-17

നിങ്ങൾക്കു കർത്താവിൻ്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിൻ്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
1 കൊരി 10 :21

Ye cannot drink the cup of the Lord, and the cup of devils: ye cannot be partakers of the Lord’s table, and of the table of devils. 
1 Corinthians 10:21

നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാം വണ്ണം പൂർണ്ണ വിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടും കൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിൻ്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ. നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. 
എഫെ 4 :1 -3

I therefore, the prisoner of the Lord , beseech you that ye walk worthy of the vocation wherewith ye are called,With all lowliness and meekness, with long suffering, forbearing one another in love; Endeavouring to keep the unity of the Spirit in the bond of peace. There is one body, and one Spirit, even as ye are called in one hope of your calling;One Lord, one faith, one baptism, 6 One God and Father of all, who is above all, and through all, and in you all. 
Ephesians 4:1-6

Saturday, July 9, 2016

സ്നാനം Baptism


സ്നാനം Baptism

സ്നാനം ദൈവത്തിൻ്റെ ഒരു കല്പനയാണ്.
"വിശ്വസിക്കയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും; എൻ്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു".
------------മർക്കോസ് 16 : 16-18.

Baptism is a command from God. 
"He that believeth and is baptized shall be saved; but he that believeth not shall be damned.  And these signs shall follow them that believe; In my name shall they cast out devils; they shall speak with new tongues; They shall take up serpents; and if they drink any deadly thing, it shall not hurt them; they shall lay hands on the sick, and they shall recover".
------------Mark 16 : 16-18.

യേശു അടുത്തു ചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും നിങ്ങളോട് കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടു കൂടെയുണ്ടു എന്ന് അരുളിച്ചെയ്തു .
-------------മത്തായി 28 :18 -20

And Jesus came and spake unto them, saying, All power is given unto me in heaven and in earth.  Go ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost:  Teaching them to observe all things whatsoever I have commanded you: and, lo, I am with you alway, even unto the end of the world. 
-------------Mathew28 :18 -20

നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം എല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും. വാഗ്‌ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്‌ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
------------അപ്പൊ .പ്ര 2 : 38,39

Repent, and be baptized every one of you in the name of Jesus Christ for the remission of sins, and ye shall receive the gift of the Holy Ghost. For the promise is unto you, and to your children, and to all that are afar off, even as many as the Lord our God shall call.
------------Acts 2 : 38,39

കന്ദക്ക എന്ന എത്യോപ രാജ്ഞിയുടെ ഭണ്ഡാരമേൽവിചാരകനായ ഷണ്ഡൻ വഴി പോകയിൽ വെള്ളം ഉള്ളൊരു സ്ഥലത്തു എത്തിയപ്പോൾ ഫിലിപ്പൊസിനോട് : "ഇതാ വെള്ളം ഞാൻ സ്നാനം ഏൽക്കുന്നതിന് എന്തു വിരോധം എന്നു പറഞ്ഞു". അതിനു ഫിലിപ്പോസ്: "നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം" എന്നു പറഞ്ഞു. "യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു" എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പോസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
------------അപ്പൊ.പ്ര 8 : 36 -39

A man of Ethiopia, an eunuch of great authority under Candace queen of the Ethiopians, who had the charge of all her treasure, and had come to Jerusalem for to worship,  happened to see Philip on his way. And as they went on their way, they came unto a certain water: and the eunuch said, See, here is water; what doth hinder me to be baptized?And Philip said, If thou believest with all thine heart, thou mayest. And he answered and said, I believe that Jesus Christ is the Son of God. And he commanded the chariot to stand still: and they went down both into the water, both Philip and the eunuch; and he baptized him. And when they were come up out of the water, the Spirit of the Lord caught away Philip, that the eunuch saw him no more: and he went on his way rejoicing.
------------Acts 8 : 36 -39

എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാൻ്റെ സ്‌നാനം എന്നു അവർ പറഞ്ഞു. അതിനു പൗലോസ്: യോഹന്നാൻ മാനസാന്തര സ്നാനമത്രേ കഴിപ്പിച്ചു തൻ്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനം ഏറ്റു. പൗലോസ് അവരുടെ മേൽ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കുകയും ചെയ്തു.
------------അപ്പൊ .പ്ര 19:3 -6

And he said unto them, Unto what then were ye baptized? And they said, Unto John’s baptism. Then said Paul, John verily baptized with the baptism of repentance, saying unto the people, that they should believe on him which should come after him, that is, on Christ Jesus. When they heard this , they were baptized in the name of the Lord Jesus. And when Paul had laid his hands upon them, the Holy Ghost came on them; and they spake with tongues, and prophesied.
------------Acts 19:3 -6

ഇവിടെ  യോഹന്നാൻ്റെ സ്നാനം ആയ മാനസാന്തരസ്നാനം ഏറ്റെടുത്തവർ പിന്നീട്  യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റെടുത്തപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു.


Here, those who took the baptism of John were later believed and baptized in the name of the Lord Jesus.  And the Holy Spirit came upon them.

ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവൻ്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിൻ്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
------------അപ്പൊ .പ്ര 22 :16

And now why tarriest thou? arise, and be baptized, and wash away thy sins, calling on the name of the Lord.
------------അപ്പൊ .പ്ര 22 :16

യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം അവൻ്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവൻ്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിൻ്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവൻ്റെ പുതുക്കത്തിൽ നടക്കേണ്ടതിനു തന്നെ.
------------റോമർ 6 : 3 - 4

Know ye not, that so many of us as were baptized into Jesus Christ were baptized into his death? Therefore we are buried with him by baptism into death: that like as Christ was raised up from the dead by the glory of the Father, even so we also should walk in newness of life.
------------Romans 6 : 3 - 4

വചനം പറയുന്നു "കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.  പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ (പാപത്തിൽ) ജീവിക്കുന്നതു എങ്ങനെ?"
-----------റോമർ 6 :1-2

Bible  says : "Shall we continue in sin, that grace may abound? God forbid. How shall we, that are dead to sin, live any longer therein?"
-----------Romans 6 :1-2

അവൻ്റെ മരണത്തിൻ്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും എകീഭവിക്കും.
-----------റോമർ 6 :5

For if we have been planted together in the likeness of his death, we shall be also in the likeness of his resurrection:
-----------Romans 6 :5

സ്നാനമോ ഇപ്പോൾ ജഡത്തിൻ്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടുള്ള നല്ല മനഃസാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
-------------1പത്രൊ 3 :21

The like figure where unto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ:
-------------1Peter  3 :21

നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രോസ് അവരെ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു .
------------അപ്പൊ .പ്ര 10:47-48

Can any man forbid water, that these should not be baptized, which have received the Holy Ghost as well as we?  And he commanded them to be baptized in the name of the Lord. 
------------Acts 10:47-48

കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
------------എഫെസ്യർ 4:4-6

One Lord, one faith, one baptism, One God and Father of all, who is above all, and through all, and in you all.
------------Ephesians  4:4-6

"യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു"
-----------ഗലാത്യർ 3 :27

For as many of you as have been baptized into Christ have put on Christ
-----------Galatians 3:27

വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവ് ആകുന്നു.
------------യോഹ 3 : 5,6

Except a man be born of water and of the Spirit, he cannot enter into the kingdom of God. That which is born of the flesh is flesh; and that which is born of the Spirit is spirit.
------------John 3 : 5,6

"എൻ്റെ രാജ്യം ഐഹികമല്ല; എൻ്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എൻ്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ ൻ്റെ രാജ്യം ഐഹികമല്ല എന്നു (യേശു) ഉത്തരം പറഞ്ഞു".
----------- യോഹ 18:36

Jesus answered, My kingdom is not of this world: if my kingdom were of this world, then would my servants fight, that I should not be delivered to the Jews: but now is my kingdom not from hence.
----------- John 18:36

കർത്താവിൻ്റെ രാജ്യം ഭൗമികം അല്ല എന്നു ഇതിൽ നിന്നു മനസ്സിലാക്കാൻ കഴിയും. സ്നാനം ഭൗതീക സഭയോടും ഐഹികം ആയ ഒന്നിനോടും ചേരുവാനല്ല. സ്നാനം എടുക്കുന്നവർ മാനസാന്തരപ്പെട്ട്  പാപങ്ങൾ ഏറ്റു പറഞ്ഞവർ ആയിരിക്കണം. യേശുക്രിസ്തു ദൈവപുത്രൻ എന്നുo എൻ്റെ പാപങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നും പൂർണ്ണ ഹൃദയത്തോടെ വിശ്വസിച്ചു വേണം സ്നാനപ്പെടേണ്ടത്. ആദാമും ഹവ്വയും സുബോധത്തോടെ പാപം ചെയ്തതിനാൽ നാമും സുബോധത്തോടെ ദൈവപുത്രനായ ക്രിസ്തു ആ പാപങ്ങളുടെ പരിഹാരമായി മരിച്ചുയിർത്തെഴുന്നേറ്റു എന്നു വിശ്വസിച്ചു സ്നാനപ്പെടേണ്ടതാകുന്നു.
ഞാൻ ജഡ ശരീരത്തിൻ്റെ എല്ലാ പാപ പ്രവൃത്തികളെയും മരിപ്പിക്കുന്നുവെന്നും  ഇപ്പോൾ മുതൽ പുതിയ മനുഷ്യനായി പരിശുദ്ധാത്മാവിനും വചനത്തിനും കീഴ്‌പ്പെട്ടു ജീവൻ്റെ പുതുക്കത്തിൽ നടക്കുമെന്നും ഉള്ള ഒരു സമർപ്പണം കൂടിയാകുന്നു സ്നാനം.

It can be understood that the kingdom of the Lord, which is not  a worldly one. Baptism is not to join any wordly churches or  to any registered body of organisation of the world. But Bible says that we baptized in to Jesus Christ,  were baptized in to his death.  Therefore we are buried with him by baptism into death: that like as Christ was raised up from the dead by the glory of the Father, even so we also should walk in newness of life. One must repent and confess before baptism.  As Adam and Eve sinned sobriety, we should also believe that Jesus, Son of God, died and risen for my sins  with whole heart and sobriety before the baptism. Baptism is a commitment to  become a new man subjected to the Holy Spirit and Holy Bible.

Wednesday, July 6, 2016

വിശ്വാസം Faith


രക്ഷയ്ക് ആധാരമായ വിശ്വാസം: Salvation based on Faith

വിശ്വാസം എന്നതോ ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
 ------------എബ്രായർ 11:1

Now faith is the substance of things hoped for, the evidence of things not seen.
---------Hebrews 11:1

എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിൻ്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
 ------------എബ്രായർ 11:6

But without faith it is impossible to please him : for he that cometh to God must believe that he is, and that he is a rewarder of them that diligently seek him.
---------Hebrews 11:6

ലൂക്കോസ് 17 :5 -10 (യജമാനൻ്റെയും ദാസൻ്റെയും ഉപമ) പറഞ്ഞിരിക്കുന്നതിൻ പ്രകാരം വിശ്വാസം ഉണ്ടാകണമെങ്കിൽ അവർ തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കണം. മാത്രമല്ല യജമാനന് വിശ്വസ്തനുമായിരിക്കണം. നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
 ------------എബ്രായർ 10:39

According to the parable of the 'Master and the Servant' in Luke 17:5-10 there must have a good relationship between them for good faith.  And also faithful to the Lord. "So likewise ye, when ye shall have done all those things which are commanded you, say, We are unprofitable servants: we have done that which was our duty to do."[Luke 17:10]. But we are not of them who draw back unto perdition; but of them that believe to the saving of the soul.[Hebrews 10:39]

സഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു ? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ ?
------------ യാക്കോബ് 2:14

What doth it profit, my brethren, though a man say he hath faith, and have not works? can faith save him?
--------James 2:14

അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജ്ജീവമാകുന്നു.
 ------------ യാക്കോബ് 2:17

Even so faith, if it hath not works, is dead, being alone .
--------James 2:17

തൻ്റെ ഏകജാതനായ പുത്രനിൽ (യേശുക്രിസ്തു ) വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
 ------------ യോഹ 3 :16

For God so loved the world, that he gave his only begotten Son, that whosoever believeth in him should not perish, but have everlasting life.
---------John 3:16

അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവനു ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
 ------------ യോഹ 3 :18

He that believeth on him is not condemned: but he that believeth not is condemned already, because he hath not believed in the name of the only begotten Son of God
---------John 3:18

കർത്താവായ യേശുവിൽ വിശ്വസിക്ക. എന്നാൽ നീയുംനിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും 
---------- അപ്പൊ. പ്ര. 16 :31

Believe on the Lord Jesus Christ, and thou shalt be saved, and thy house.
----------Acts 16:31

സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ.
------------റോമർ 1:16

For I am not ashamed of the gospel of Christ: for it is the power of God unto salvation to every one that believeth; to the Jew first, and also to the Greek.
-----------Romans 1:16

അതിൽ ദൈവത്തിൻ്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടു വെളിപ്പെടുന്നു. "നീതിമാൻ വിശ്വാസത്താൽ ജീവിക്കും."
 ------------റോമർ 1:17

For therein is the righteousness of God revealed from faith to faith: as it is written, The just shall live by faith.
---------------Romans 1:17

പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവൻ്റെ മേൽ വസിക്കുന്നതേയുള്ളു.
 ------------ യോഹ 3 :36

He that believeth on the Son hath everlasting life: and he that believeth not the Son shall not see life; but the wrath of God abideth on him.
------------John 3:36

വിശ്വസിക്കയും സ്നാനം (ക്രിസ്തുവിനോട് ചേരുവാൻ) ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും; എൻ്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.
 ------------മർക്കോസ് 16 : 16-18.

He that believeth and is baptized shall be saved; but he that believeth not shall be damned. And these signs shall follow them that believe; In my name shall they cast out devils; they shall speak with new tongues; They shall take up serpents; and if they drink any deadly thing, it shall not hurt them; they shall lay hands on the sick, and they shall recover.
 ------------Mark 16 : 16-18.

നിങ്ങൾ വിശ്വസിച്ചു കൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കുമെന്ന് (യേശു) ഉത്തരം പറഞ്ഞു.
 ------------മത്തായി 21:22

And all things, whatsoever ye shall ask in prayer, believing, ye shall receive.
 ------------Mathew 21:22

എന്നിൽ വിശ്വസിക്കുന്നവൻ്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിൻ്റെ (പരിശുദ്ധാത്മാവ്) നദികൾ ഒഴുകും എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു;
 ------------ യോഹ 7:38,39

He that believeth on me, as the scripture hath said, out of his belly shall flow rivers of living water. (But this spake he of the Spirit, which they that believe on him should receive)
------------John 7:38,39

പരിശുദ്ധാത്മാവാണ് നമുക്ക് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നത്. അപ്രകാരം " പാപത്തിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു വിശുദ്ധീകരണവും അതിൻ്റെ അന്തം നിത്യജീവനും ആകുന്നു."
 ------------റോമർ 6 :22

This holy spirit will reprove the world of sin, and of righteousness, and of judgment. Likewise  now being made free from sin, and become servants to God, ye have your fruit unto holiness, and the end everlasting life.
 ------------Romans 6 :22
































രക്ഷ Salvation


രക്ഷ പ്രാപിക്കുക Salvation

ദൂതൻ അവരോട് : ഭയപ്പെടേണ്ടാ; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു .
 ----------ലൂക്കോസ് 2 :10

And the angel said unto them, Fear not: for, behold, I bring you good tidings of great joy, which shall be to all people.For unto you is born this day in the city of David a Saviour, which is Christ the Lord.

----------Luke 2 :10-11


ക്രിസ്തു ജനിക്കുന്നതിനു ഏകദേശം 700 വർഷങ്ങൾക്കു മുമ്പു യെശയ്യാ പ്രവാചകനിലൂടെ നൽകിയ പ്രവചനം

കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനുവേൽ (ദൈവം നമ്മോട് കൂടെ) എന്നു പേർ വിളിക്കും.
-----------യെശ 7 :14

The prophecy made by prophet Isaiah 700 years before the birth of Jesus Christ

Therefore the Lord himself shall give you a sign; Behold, a virgin shall conceive, and bear a son, and shall call his name Immanuel.
-----------Isaiah 7 :14

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു;  ആധിപത്യം അവൻ്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
 ----------യെശ 9 : 6

For unto us a child is born, unto us a son is given: and the government shall be upon his shoulder: and his name shall be called Wonderful, Counsellor, The mighty God, The everlasting Father, The Prince of Peace
-----------Isaiah 9 :6

നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;നാം ഓരോരുത്തരും താന്താൻ്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവൻ്റെ മേൽ ചുമത്തി. അവൻ തൻ്റെ പ്രാണനെ മരണത്തിനു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇട നിന്നു൦ കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നെ.
 ----------യെശ 53 : 6,12

All we like sheep have gone astray; we have turned every one to his own way; and the LORD hath laid on him the iniquity of us all.He hath poured out his soul unto death: and he was numbered with the transgressors; and he bare the sin of many, and made intercession for the transgressors.

 ---------- Isaiah  53 : 6,12

ആയതിനാൽ "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല".
----------അപ്പൊ. പ്ര. 4 :12

Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved.
------------Acts 4 :12

"ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാ ദിവസം"
----------2 കൊരി 6 :2

Listen! This is the hour to receive God’s favor; today is the day to be saved!
---------2 Corinthians 6:2 (GNT)

ക്രിസ്തു യേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ .
 ---------1 തിമൊഥെ 1 : 15

This is a faithful saying, and worthy of all acceptation, that Christ Jesus came into the world to save sinners.
---------1 Timothy 1 : 15

ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എൻ്റെ ശബ്‌ദം വാതിൽ തുറന്നാൽ ഞാൻ അവൻ്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.
------------ വെളിപ്പാട് 3 :20

Behold, I stand at the door, and knock: if any man hear my voice, and open the door, I will come in to him, and will sup with him, and he with me.
-----------Revelation 3:20

പ്രിയരേ, നമുക്ക് പാപപരിഹാരവും നിത്യജീവനും തരുവാനായി നമുക്ക് വേണ്ടി മരിച്ചുയർത്തെഴുന്നേറ്റ യേശു നമ്മുടെ ഹൃദയവാതിൽക്കൽ നിന്നു മുട്ടുന്നു. നമ്മുടെ പ്രശ്നങ്ങൾ പാപമോ, രോഗമോ, ശാപമോ, അസമാധാനമോ, എല്ലാവരാലും തള്ളപ്പെട്ട അവസ്‌ഥയോ എന്തും ആകട്ടെ .........!! കർത്താവായ യേശു ക്രിസ്തു ഇപ്രകാരം പറയുന്നു: "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കു൦".

Beloved, Our resurrected Lord Jesus Christ knock out of our hearts to give us eternal life and freedom from sin.  What ever may be our problems, even if it is sin, sickness,curse, soreness or abandoned by all.........!!! The Lord Jesus Christ says: " Come unto me, all ye that labour and are heavy laden, and I will give you rest".

 "പാപത്തിൻ്റെ ശമ്പളം മരണമത്രേ" എന്നു വചനം പറയുന്നു. അങ്ങനെയെങ്കിൽ പാപത്തിൻ്റെ ശിക്ഷയായി മരണവിധി കാത്തുകിടക്കുന്ന നമ്മോടും യേശു പറയുന്നു: മകനേ / മകളേ നിൻ്റെ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ നിനക്കു വേണ്ടി മരിച്ചുയർത്തെഴുന്നേറ്റിരിക്കുന്നു.

Bible says: For the wages of sin is death".  If so,  to us, awaiting death for the punishment of sin, Jesus says: dear son/daughter, I suffered the punishment for your sins and overcome the death through the victory of calvery.

ആകയാൽ നിങ്ങളുടെ പാപങ്ങൾ ദൈവത്തോട് സ്വയം ഏറ്റുപറയുക. വചനം ഇങ്ങനെ പറയുന്നു:"യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും "
-----------റോമർ 10 :9

So, Confess your sins to God.  Bible says:"That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved."
-----------Romans10 :9
 പ്രാർത്ഥന  Prayer

 സ്വർഗസ്‌ഥനായ ദൈവമേ, ഞാൻ പാപിയാണെന്നു ഏറ്റുപറയുന്നു. ഞാൻ വളരെ പാപങ്ങളും തെറ്റുകളും ചെയ്തുപോയിട്ടുണ്ട്. എൻ്റെ ഈ അവസ്‌ഥയ്ക്കു മാറ്റം വരുത്തുവാൻ അങ്ങേയ്ക്കു കഴിയും. എന്നെ സഹായിക്കണമേ. എൻ്റെ പാപങ്ങൾക്കു വേണ്ടി അങ്ങയുടെ പുത്രനായ യേശു കുരിശിൽ മരിച്ചു എന്നു ഞാൻ വിശ്വസിക്കുന്നു. ആകയാൽ എൻ്റെ സകല പാപങ്ങളും അശുദ്ധികളും നീക്കി എന്നെ ശുദ്ധീകരിക്കേണമേ. എൻ്റെ ജീവിതകാലമെല്ലാം ഞാൻ അങ്ങേയ്ക്കായ് ജീവിക്കും. യേശുവിൻ്റെ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ . ആമേൻ .

God in Heaven, I confess that I am a sinner.  I have done many mistakes and sins in my life. You can change my situations. Help me please. I believe that Jesus, the Son of God died on the cross for my sins. Therefore, purge me from all my sins and impurities. I devote my entire life for you. In Jesus name, Amen.  

നിത്യ ജീവൻ Eternal Life


നിത്യ ജീവൻ  Eternal Life

ഈ ലോകത്തിലെ മരണത്തിനുo അപ്പുറത്ത് അഥവാ മരണശേഷം നമുക്കു ഒരു ജീവിതം ഉണ്ട് എന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

The Bible teaches us that  there is a life after the 'death in this world'.

മരണശേഷം "പൊടി പണ്ട് ആയിരുന്നതു പോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിൻ്റെ അടുക്കലേക്കു മടങ്ങിപ്പോകും."
--------------സഭാ പ്ര.12 :7

Then shall the dust return to the earth as it was: and the spirit shall return unto God who gave it.
--------------Ecclesiastes 12 :7

യേശു അവളോട് ( മാർത്ത): ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
 -------------യോഹന്നാൻ 11:25-26

Jesus said unto her(to Martha), I am the resurrection, and the life: he that believeth in me, though he were dead, yet shall he live: And whosoever liveth and believeth in me shall never die. Believest thou this?
-------------John 11:25-26

മേലിൽ നിന്നു വരുന്നവൻ (ദൈവപുത്രനായ യേശു ) എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു ; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു.
-------------യോഹന്നാൻ 3:31

He that cometh from above(Jesus) is above all: he that is of the earth is earthly, and speaketh of the earth: he that cometh from heaven is above all.
-------------John3:31

ആയതിനാൽ "പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് ; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവൻ്റെ മേൽ വസിക്കുന്നതേയുള്ളു."
------------യോഹന്നാൻ 3 : 36

He that believeth on the Son hath everlasting life: and he that believeth not the Son shall not see life; but the wrath of God abideth on him.

-------------John3:36

പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിൻ്റെയോ മറ്റു വല്ലതിൻ്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തൻ്റെ ഇഷ്ടം പോലെ അതിനു ഒരു ശരീരവും ഓരോ വിത്തിനു അതതിൻ്റെ ശരീരവും കൊടുക്കുന്നു .ഭൗതിക ശരീരം വിതെക്കപ്പെടുന്നു . ആത്മിക ശരീരം ഉയിർക്കുന്നു . ഭൗതിക ശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട് .
-----------1 കൊരി 15 :35 -38,44

But some man will say, How are the dead raised up? and with what body do they come?  Thou fool, that which thou sowest is not quickened, except it die:  And that which thou sowest, thou sowest not that body that shall be, but bare grain, it may chance of wheat, or of some other grain : But God giveth it a body as it hath pleased him, and to every seed his own body. It is sown a natural body; it is raised a spiritual body. There is a natural body, and there is a spiritual body.
-----------1 Cori 15 :35 -38,44

ഉയിർത്തെഴുന്നേറ്റ യേശു ഈ വിധത്തിൽ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു:
The resurrected Jesus appeared to the disciples in this way:

ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു"). അവർ ഞെട്ടി ഭയപ്പെട്ടു ; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. അവൻ അവരോട് " നിങ്ങൾ കലങ്ങുന്നതു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? ഞാൻ തന്നെ ആകുന്നു എന്നു എൻ്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടു നോക്കുവിൻ; എന്നിൽ കാണുന്നതു പോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ" എന്നു പറഞ്ഞു. (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു). അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നിൽക്കുമ്പോൾ അവരോട്: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ" എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻകട്ടയും) അവനു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു
----------------ലൂക്കോസ് 24 :36-42
ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ ശരീരം എപ്രകാരമായിരുന്നുവെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

And as they thus spake, Jesus himself stood in the midst of them, and saith unto them, Peace be unto you. But they were terrified and affrighted, and supposed that they had seen a spirit. And he said unto them, Why are ye troubled? and why do thoughts arise in your hearts?  Behold my hands and my feet, that it is I myself: handle me, and see; for a spirit hath not flesh and bones, as ye see me have.  And when he had thus spoken, he shewed them his hands and his feet.  And while they yet believed not for joy, and wondered, he said unto them, Have ye here any meat?  And they gave him a piece of a broiled fish, and of an honeycomb.And he took it , and did eat before them.

----------------Luke 24 :36-43
From this we can understand how the resurrected body of Jesus is.

മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയർത്തിട്ടില്ല. ക്രിസ്തു ഉയർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്ര കൊണ്ടവരും നശിച്ചു പോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. എന്നാൽ ക്രിസ്തു നിദ്ര കൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്നു ഉയർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
 --------------1 കൊരി 15 :16 -22

For if the dead rise not, then is not Christ raised: And if Christ be not raised, your faith is vain; ye are yet in your sins. Then they also which are fallen asleep in Christ are perished. If in this life only we have hope in Christ, we are of all men most miserable. But now is Christ risen from the dead, and become the first fruits of them that slept. For since by man came death, by man came also the resurrection of the dead. For as in Adam all die, even so in Christ shall all be made alive.

 --------------1 cori 15 :16 -22


എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവൻ്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.
 -------------യോഹന്നാൻ 20 :31

But these are written, that ye might believe that Jesus is the Christ, the Son of God; and that believing ye might have life through his name
 -------------John 20 :31


പാപപരിഹാരം Purification of sin

എല്ലാവരും പാപികൾ All are sinners

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ്‌ ഇല്ലാത്തവരായി തീർന്നു.
 -----------റോമർ 3 :23

For all have sinned, and come short of the glory of God.
 -----------Romans 3 :23

"നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
 -----------റോമർ 3 :10

There is none righteous, no, not one.
 -----------Romans 3 :10

നാം എങ്ങനെ പാപികളായി?How did we become sinners?

യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചതെന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടം പോലെ തിന്നാം. എന്നാൽ നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും[ഉല്പ 2 :16 ,17] . ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു കൊടുത്തു. അവനും തിന്നു.ദൈവം മനുഷ്യനെ വിളിച്ചു: തിന്നരുതെന്നു ഞാൻ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു. അതിനു മനുഷ്യൻ: എന്നോട് കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.

ഇപ്രകാരം മനുഷ്യൻ ദൈവത്തിൻ്റെ വചനം [കല്പന] അനുസരിച്ചില്ല. അതിനാൽ മനുഷ്യരാശി പാപത്തിന് കീഴിലായിത്തീർന്നു.

And the LORD God commanded the man, saying, Of every tree of the garden thou mayest freely eat: But of the tree of the knowledge of good and evil, thou shalt not eat of it: for in the day that thou eatest thereof thou shalt surely die.
-----------GENESIS 2:16-17

And when the woman saw that the tree was good for food, and that it was pleasant to the eyes, and a tree to be desired to make one wise, she took of the fruit thereof, and did eat, and gave also unto her husband with her; and he did eat.And the LORD God called unto Adam, and said unto him, Where art thou?Hast thou eaten of the tree, whereof I commanded thee that thou shouldest not eat?
-----------GENESIS 3:6,9,11

Thus the man who did not obey the word of God. So, for the sins of mankind

 ദൈവത്തിൻ്റെ പാപ പരിഹാര മാർഗ്ഗം God's Solution for sin

പാപത്തിൻ്റെ ശമ്പളം മരണമത്രേ; ദൈവത്തിൻ്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ.
 ------------- -റോമർ 6 :23

For the wages of sin is death; but the gift of God is eternal life through Jesus Christ our Lord.
 --------------ROMANS 6 :23

അവൻ്റെ പുത്രനായ യേശുവിൻ്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു
 --------------1 യോഹ 1: 7

The blood of Jesus Christ his Son cleanseth us from all sin.
--------------1 John 1: 7 (KJV)

ഒരുത്തൻ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു കാര്യസ്ഥൻ നമുക്കു പിതാവിൻ്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു. നമ്മുടേതിന് മാത്രമല്ല, സർവ്വലോകത്തിൻ്റെ പാപത്തിനും തന്നേ.
 -------------1 യോഹ 2 : 1, 2

My little children, these things write I unto you, that ye sin not. And if any man sin, we have an advocate with the Father, Jesus Christ the righteous:  And he is the propitiation for our sins: and not for ours only, but also for the sins of the whole world.
 -------------1 John 2 : 1, 2

ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ
ഉയർത്തെഴുന്നേറ്റു.
-------------1കോരി 15:3,4

Christ died for our sins according to the scriptures; And that he was buried, and that he rose again the third day according to the scriptures.
-------------1 Corinthians 15:3,4

യേശു ക്രിസ്തുവിലൂടെ പാപപരിഹാരവും നിത്യജീവനും ലഭിക്കുന്നു. ആദാം മുതൽ ക്രിസ്തു വരെയുള്ള കാലയളവിൽ പാപപരിഹാരമായി മൃഗങ്ങളെ ആയിരുന്നു യാഗം കഴിച്ചിരുന്നത്. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. മാംസത്തിൻ്റെ ജീവൻ രക്തത്തിലല്ലോ ഇരിക്കുന്നത്. ഒരു പാപി ശുദ്ധനാകണമെങ്കിൽ അവനായി ചൊരിയപ്പെടുന്ന രക്തം ഒരു വിശുദ്ധൻ്റെത് ആയിരിക്കണം. യേശു ദൈവത്തിൻ്റെ പുത്രനായിരുന്നതിനാൽ പാപരഹിതനായിരുന്നു. അവൻ്റെ രക്തം പാപരഹിതമായിരുന്നു.

We get purification of sin and eternal life through Jesus Christ.  For the period from Adam to Christ, the animals were sacrificed for sin. According to the(Moses) Law, all things are purged with blood; and without shedding of blood is no remission. For the life of the flesh is in the blood. Blood of sinner should be purified with the blood of a holy one. As Jesus is the son of God, he is sinless. And his blood is also sinless.


 യേശുവിൻ്റെ ജനനം  Birth of Jesus

കർത്താവിൻ്റെ ദൂതൻ അവനു (മറിയയുടെ ഭർത്താവായ യോസേഫിനു) സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിൻ്റെ മകനായ യോസേഫേ, നിൻ്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ ;അവളിൽ ഉൽപ്പാദിതമായതു പരിശുദ്ധാത്മാവിനാൽ (ദൈവത്തിൻ്റെ ആത്മാവിനാൽ ) ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
 ------------മത്തായി 1: 20,21

But while he thought on these things, behold, the angel of the Lord appeared unto him in a dream, saying, Joseph, thou son of David, fear not to take unto thee Mary thy wife: for that which is conceived in her is of the Holy Ghost. And she shall bring forth a son, and thou shalt call his name JESUS : for he shall save his people from their sins.
 ------------Mathew 1: 20,21

ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നുവെങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിൻ്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധികരിക്കും ?
 -----------എബ്രായർ 9 : 13,14

For if the blood of bulls and of goats, and the ashes of an heifer sprinkling the unclean, sanctifieth to the purifying of the flesh: How much more shall the blood of Christ, who through the eternal Spirit offered himself without spot to God, purge your conscience from dead works to serve the living God?
-----------Hebrews 9 : 13,14

എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗം കൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
-----------എബ്രായർ 9 : 26

Now once in the end of the world hath he appeared to put away sin by the sacrifice of himself.
-----------Hebrews 9 : 26

ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായ് കഴിച്ച ശരീരയാഗത്താൽ വിശുദ്ധികരിക്കപ്പെട്ടിരിക്കുന്നു.
-----------എബ്രായർ 10 :10

By the which will we are sanctified through the offering of the body of Jesus Christ once for all. 
-----------Hebrews : 10:10

യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നുകൊണ്ടു തൻ്റെ ശത്രുക്കൾ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു വേണ്ടി സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
---------- എബ്രായർ 10 : 12 -14

This man, after he had offered one sacrifice for sins for ever, sat down on the right hand of God;From henceforth expecting till his enemies be made his footstool. For by one offering he hath perfected for ever them that are sanctified.
-----------Hebrews : 10:12-14

നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
 ------------ 1 യോഹ 1 :9

If we confess our sins, he is faithful and just to forgive us our sins, and to cleanse us from all unrighteousness.
 ------------ 1 John 1 :9